
vada Making using leftover rice in Home : തലേ ദിവസം ബാക്കി വരുന്ന ചോറ് ഫ്രിഡ്ജിൽ വച്ചിട്ട് അടുത്ത ദിവസം വീണ്ടും തിളപ്പിച്ചൂറ്റി എടുക്കകയല്ലേ പതിവ്? എന്നാൽ ഇന്ന് നമുക്ക് ആ ഒരു പതിവ് തെറ്റിക്കാം. പകരം നമുക്ക് ഈ ചോറ് ഉപയോഗിച്ച് ഒരു നാലുമണി പലഹാരം ഉണ്ടാക്കാം.
ഈ പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് ചോറ് എടുക്കണം. ഇതിനെ മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കാം. ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം ചേർക്കാം. ഇതിലേക്ക് ഒരു സ്പൂൺ റവയും മൂന്ന് സ്പൂൺ അരിപ്പൊടിയും ചേർത്തു കൊടുക്കാം. അതോടൊപ്പം തന്നെ ഇതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞതും കറിവേപ്പില, ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവയും ചേർക്കണം. ഒരു നുള്ള് കുരുമുളകും ഉപ്പും കൂടി ചേർത്താൽ നമ്മുടെ വടയ്ക്കുള്ള മാവ് തയ്യാറാവും. അര മണിക്കൂർ സമയം ഇതിനെ അടച്ചു വയ്ക്കണം. അതിന് ശേഷം കൈ നനച്ചിട്ട് മാവ് കുറേശ്ശേ എടുക്കുക.
ഇങ്ങനെ ചെയ്‌താൽ മാവ് കയ്യിൽ ഒട്ടില്ല. ചെറിയ ഉരുളയാക്കി നടുവിൽ ചെറുതായി ഒരു ഹോൾ ആക്കിയിട്ട് ചൂടായ എണ്ണയിൽ ഇട്ടു കൊടുക്കുക. തിരിച്ചും മറിച്ചും ഇട്ട് വറുത്തു കോരി എടുത്താൽ അടിപൊളി ചായക്കടി തയ്യാർ.അപ്പോൾ എങ്ങനെയാ? വൈകുന്നേരം മക്കൾ സ്കൂളിൽ നിന്നും വരുമ്പോഴേക്കും നമുക്ക് മക്കളെ ഞെട്ടിച്ചാലോ?
ഈ വട തയ്യാറാക്കാൻ ഒന്നും കുതിർക്കുകയൊന്നും വേണ്ടല്ലോ. പെട്ടെന്ന് റെഡി ആവുകയും ചെയ്യും. ഇതിന് വേണ്ട ചേരുവകളിലോ അളവിലോ ഒക്കെ സംശയം ഉണ്ടെങ്കിൽ ഇതോടൊപ്പമുള്ള വീഡിയോ കണ്ടാൽ മതിയാവും. അത് പോലെ തന്നെ ഇതോടൊപ്പം കഴിക്കാവുന്ന നല്ല അടിപൊളി ചമ്മന്തിയുടെ റെസിപിയും വീഡിയോയിൽ ഉണ്ട്.