ചക്രവാതച്ചുഴി,6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത :മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു കാലാവസ്ഥ വകുപ്പ്

About Weather Alert Updates in Kerala Today

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുത്തൻ അറിയിപ്പ് പ്രകാരം കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത.നിലവിൽ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

Advertisement

03/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Also Read :സംസ്ഥാനത്തെ 50% സ്കൂളുകൾ മാലിന്യമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു

Advertisement
Exit mobile version